'ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ', പാര്‍ട്ടി യോഗത്തില്‍ നൃത്തവുമായി പ്രധാനമന്ത്രി ( വീഡിയോ)

ബ്രിട്ടിഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമ്മേളന വേദിയെ ഇളക്കി മറിച്ചാണ് നൃത്തത്തിന്റെ നയന്ത്ര ചുവടുകളുമായി തെരേസാ മേ എത്തിയത്
'ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ', പാര്‍ട്ടി യോഗത്തില്‍ നൃത്തവുമായി പ്രധാനമന്ത്രി ( വീഡിയോ)
Updated on
1 min read

ലണ്ടന്‍: നയതന്ത്രപരിപാടികള്‍ക്കിടെ നൃത്തം വെച്ച് വ്യത്യസ്ത പ്രധാനമന്ത്രിയാണ് താന്‍ എന്ന് തെരേസാ മേ ഇതിന് മുന്‍പ് തെളിയിച്ചിട്ടുണ്ട്. വീണ്ടും നൃത്തത്തിന്റെ നയതന്ത്രം പുറത്തെടുത്തിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ബ്രിട്ടിഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമ്മേളന വേദിയെ ഇളക്കി മറിച്ചാണ് നൃത്തത്തിന്റെ നയന്ത്ര ചുവടുകളുമായി തെരേസാ മേ എത്തിയത്. ഒരു നേരമ്പോക്ക് എന്ന് പറഞ്ഞ് തളേളണ്ട!, വിഘടിച്ച് നില്‍ക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും വിവാദമായ ബ്രെക്‌സിറ്റ് വിഷയത്തില്‍ രാജ്യത്തെയും യോജിപ്പില്‍ എത്തിക്കുക എന്നതാണ് ഈ നൃത്തത്തിന്റെ നയതന്ത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1970കളില്‍ ലോകത്തെ ഇളക്കിമാറിച്ച സ്വീഡിഷ് പോപ്പ് ഗ്രൂപ്പ് ആബയുടെ സംഗീതത്തിനൊപ്പം താളം പിടിച്ചാണ് പ്രധാനമന്ത്രിയുടെ നൃത്തം. ഡാന്‍സിങ് ക്യൂന്‍ എന്ന ഗാനത്തിലെ വരികളുടെ ചുവടുപിടിച്ച് തെരേസാ മേ നൃത്തം വെച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കരഘോഷം മുഴക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com