ചര്‍ച്ച ചെയ്യുന്നത് ദക്ഷിണ കൊറിയന്‍ രാഷ്ട്രീയമാണെന്ന് മക്കള്‍ക്കറിയില്ലല്ലോ!

ഫോട്ടോ-ബിബിസി
ഫോട്ടോ-ബിബിസി
Updated on
1 min read

ചാനലിലെ ലൈവ് പരിപാടികള്‍ക്കിടയില്‍ പലതും സംഭവിക്കാറുള്ളത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ളൊരു 'ഇടപെടല്‍' കാണാന്‍ സാധ്യത വളരെ കുറവാണ്. ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ബിബിസി. പുസാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ റോബര്‍ട്ട് കെല്ലിയുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്. 

പെട്ടന്നാണ് ഡോര്‍ തുറന്ന് മഞ്ഞ നിറത്തിലുള്ള ടോപ്പുമണിഞ്ഞ് ഡാന്‍സ് ചെയ്ത് കെല്ലിയുട മകള്‍ രംഗപ്രവേശം ചെയ്യുന്നത്. മകള്‍ വാതില്‍ തുറന്ന് വന്നത് അറിഞ്ഞിട്ടും ക്യാമറയില്‍ നിന്നു ശ്രദ്ധമാറ്റാതെ കെല്ലി ചര്‍ച്ച തുടരുന്നു. എന്നാല്‍, മകള്‍ നേരെ ക്യാമറയ്ക്കടുത്തേക്ക് വന്നതോടെ കെല്ലി മകളെ കൈകൊണ്ട് തടഞ്ഞ് അകത്തേക്ക് പോകാന്‍ പറഞ്ഞു. എന്താണ് അഛന്‍ പറയുന്നതെന്ന് കേള്‍ക്കാനാണ് കൊച്ചുകെല്ലിയുടെ ആകാംക്ഷ. ഇത് നടക്കുന്നതിനിടെ സ്‌ട്രോളറില്‍ ഒരു കുട്ടികൂടി റൂമിലേക്ക് കടന്നു വരുന്നു. 

ഇത് കണ്ട് കുട്ടികളുടെ അമ്മ ഓടി വന്ന് കുട്ടികളെ റൂമില്‍ നിന്ന് പുറത്തുകൊണ്ടു പോകുന്നു. വീഡിയോ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com