ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ; സ്ഥിരീകരണം

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ; സ്ഥിരീകരണം
Updated on
1 min read

ടോക്യോ: ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. 

3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.

273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. അഞ്ച് ദിവസം കപ്പലില്‍ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോങ്കോങിൽ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ യാത്ര നിര്‍ത്തി നിരീക്ഷണം ആരംഭിച്ചത്. കപ്പല്‍ കരയ്ക്ക് അടുപ്പിക്കാതെ യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com