

ലണ്ടന്‍: വിക്കിലീക്സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പദവി ജൂലിയന്‍ അസാന്‍ജെ ഒഴിഞ്ഞു. ഐസ്ലാന്‍ഡ് സ്വദേശിയും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമായ ക്രിസ്റ്റിന് ഹ്രാഫ്ന്സണ് ആണ് പകരം ചുമതലയേല്‍ക്കുക. അതേസമയം വിക്കിലീക്സിന്റെ പബ്ലിഷര്‍ പദവിയില്‍ അസാൻജെ തുടരും. വിക്കിലീക്സിന്റെ വക്താവായി 2010 മുതൽ 2016 വരെ സേവനമനുഷ്ഠിച്ചയാളാണ് ക്രിസ്റ്റിൻ ഹ്രാഫ്ൻസൺ.
ആറ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെയ്ക്ക് വിക്കിലീക്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനുള്ള പരിമിതികള്‍ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ആറ് മാസത്തിനിടെ അഭിഭാഷകരെയല്ലാതെ ആരെയും കാണാന്‍ അസാന്‍ജെയ്ക്ക് കഴിഞ്ഞിട്ടില്ല. ഒപ്പം ഇന്റർനെറ്റ് കണക്ഷനുകളും അദ്ദേഹത്തിന് ലഭ്യമല്ല.
ഓസ്ട്രേലിയന്‍ സ്വദേശിയായ അസാന്‍ജെ വിക്കിലീക്സിലൂടെ പുറത്തുവിട്ട രഹസ്യരേഖകള്‍ അമേരിക്കന്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് 2002ല്‍ അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. പുറത്തിറങ്ങിയാല്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യും. തന്നെ അമേരിക്കയ്ക്കു കൈമാറുമെന്ന് അസാന്‍ജെ ഭയക്കുന്നു. അതേസമയം അസാൻജെയുടെ കാര്യത്തില്‍ പോംവഴിക്കായി ബ്രിട്ടനും സ്വീഡനും ചര്‍ച്ച നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates