ഞങ്ങള്‍ സമാധാനത്തിനായി യാചിക്കുകയില്ല;അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്, അണ്വായുധങ്ങള്‍ പ്രയോഗിക്കാനും മടിക്കില്ല 

ഞങ്ങള്‍ സമാധാനത്തിനായി യാചിക്കുകയില്ല;അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്, അണ്വായുധങ്ങള്‍ പ്രയോഗിക്കാനും മടിക്കില്ല 
Updated on
1 min read

പ്യോംങ്യാംഗ്: ഇനിയെന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ദുഃഖിക്കേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.  ഫിലിപ്പിയന്‍ സമുദ്രത്തില്‍ കൊറിയന്‍ ഉപദ്വീപിനടുത്ത് അമേരിക്ക നാവിക സേനയെ വിന്യസിച്ചതിന് തൊട്ടു പിന്നാലെയാണ് ഉത്തരകൊറിയ താക്കീതുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഇന്റര്‍ മീഡിയേറ്റ് മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടു പുറകേയാണ് അമേരിക്കന്‍ സൈനിക മേധാവി വിമാനവാഹിനി കപ്പല്‍ ഉള്‍പ്പെടെ കടലില്‍ വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്രകോപനമുണ്ടാക്കിയാല്‍ കനത്ത പ്രത്യാക്രമണം നേരിടാന്‍ അമേരിക്കക്കാര്‍ ബാധ്യസ്ഥരാണെന്ന്് ഉത്തര കൊറിയന്‍ വക്താവ് പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക ചാനല്‍ പറയുന്നു. 

ഞങ്ങള്‍ സമാധാനത്തിനായി യാജിക്കുകയില്ല പകരം ഞങ്ങള്‍ ഏറ്റവും കഠിനമായ പ്രത്യാക്രമണം തന്നെ നടത്തും. ഏറ്റവും കഠിനമായ മാര്‍ഗങ്ങളും ആയുധങ്ങളും തന്നെ ഞങ്ങള്‍ പ്രയോഗിക്കുെം.ഉത്തര കൊറിയ അമേരിക്ക തീരുമാനിക്കുന്ന ഏത് തരത്തിലുള്ള യുദ്ധം ചെയ്യാനും തയ്യറാണ് വക്താവ് പറഞ്ഞു. 

അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും എതിരെ അണുവായുധങ്ങള്‍ പ്രയോഗിക്കാനും മടിക്കില്ല എന്ന് ഉത്തര കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com