

ന്യൂയോർക്ക്: വിഖ്യാത ജമൈക്കൻ റെഗ്ഗേ സംഗീതജ്ഞനും വിപ്ലവ ഗായകനുമായ ബോബ് മർലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അർബുദം ബാധിച്ച് നാല് വർഷത്തോളം ചികിത്സയ്‌ക്ക് വിധേയനായ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നാണ് ഇതുവരെയുണ്ടായിരുന്ന നിഗമനം. എന്നാൽ അതല്ല സത്യമെന്ന നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നത്. ബോബ് മർലിയെ അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.
മരണക്കിടക്കയിൽ വച്ച് മുൻ സി.ഐ.എ ഏജന്റായ ബിൽ ഓക്‌സ്‌ലിയാണ് ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. 1974നും 85നും ഇടയിൽ സി.ഐ.എ നടപ്പിലാക്കിയ 17 കൊലപാതകങ്ങളിലൊന്നാണ് ബോബ് മാർലിയുടേതെന്ന് അമേരിക്കയ്‌ക്ക് ഭീഷണിയായവരെ വധിക്കാൻ വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച 'ഹിറ്റ്മാൻ' ആയിരുന്നു ഓക്‌സ്‌ലിയെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് ടൈംസിലെ ഫോട്ടോഗ്രാഫറെന്ന വ്യാജേനയാണ് ഓക്‌സ്‌ലി ബോബ് മാർലിയുടെ അടുത്തെത്തിയത്. തുടർന്ന് കാൻസർ ബാക്ടീരിയ അടങ്ങിയ ഷൂ അദ്ദേഹത്തിന് സമ്മാനിച്ചു. ഇതിൽ നിന്ന് വിഷബാധയേറ്റാണ് നാല് വർഷം രോഗ ബാധിതനായി 1981 മേയ് 11ന് 36ാം വയസിൽ ബോബ് മർലി മരിക്കുന്നത്.
ഒരു കാലത്ത് ലോകത്താകമാനമുള്ള യുവാക്കളുടെ ചിന്തകളെ ഭ്രാന്തുപിടിപ്പിച്ച വിപ്ലവ ഗായകന്റെ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. സ്വന്തം കഞ്ചാവ് തോട്ടത്തിൽ വച്ച് സ്വയം വെടിയുതിർത്താണ് അദ്ദേഹം മരിച്ചതെന്നും പ്രചാരമുണ്ടായിരുന്നു. മരണ ശേഷവും ലോകമെങ്ങും നിരവധി ആരാധകരാണ് ബോബ് മർലിക്കുള്ളത്. അടുത്തിടെ തന്റെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് ബോബ് മാർലിയുടെ മകൻ സിഗ്ഗിയും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates