ട്രംപ് അവരെ കുടയില്‍ കയറ്റിയില്ല; ഇതെന്ത് മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ 

ഭാര്യ മെലാനിയയേയും മകനെയും അവഗണിച്ച് ഒറ്റയ്ക്ക് കുട ചൂടിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം
ട്രംപ് അവരെ കുടയില്‍ കയറ്റിയില്ല; ഇതെന്ത് മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ 
Updated on: 
1 min read

ഭാര്യ മെലാനിയയേയും മകനെയും അവഗണിച്ച് ഒറ്റയ്ക്ക് കുട ചൂടിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഫ്‌ളോറിഡയില്‍ വെസ്റ്റ് പാം ബീച്ചില്‍ നിന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണിലേയ്ക്ക് പടികള്‍ കയറവേ തന്റെ വലിയ കാലന്‍ കുട മെലാനിയും മകനുമൊപ്പം പങ്കുവെക്കാതെ ട്രംപ് സ്വയം ഉപയോഗിക്കുകയായിരുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാകുന്നത്.

ഭാര്യയും 11കാരനായ മകന്‍ ബാരണും കുടയില്ലാതെ നടന്നുവന്നപ്പോഴാണ് മുന്നില്‍ കുടചൂടി ഇവരെ ശ്രദ്ധിക്കാതെ ട്രംപ് നടന്നുനീങ്ങിയത്. ട്രംപിന്റെ ഈ സമീപനം മാന്യതയല്ലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനം. 

ട്രംപ് സ്വാര്‍ത്ഥനാണെന്നാണ് ട്വിറ്ററില്‍ നിറയുന്ന കമന്റുകള്‍. ഫ്‌ളോറിഡയില്‍ വാരാന്ത്യം ആഘോഷിച്ച ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുകയായിരുന്നു ട്രംപും കുടുംബവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com