ട്രംപ് ഭരണത്തിലെത്തുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്; വിചിത്രവാദവുമായി അമേരിക്കന്‍ പാസ്റ്റര്‍ 

ബൈബിളില്‍ ഇസ്രായേല്‍ രാജാവായി പ്രതിപാദിക്കുന്ന ജെഹു രാജാവായാണ് ട്രംപിനെ താരതമ്യം ചെയ്യുന്നത്
ട്രംപ് ഭരണത്തിലെത്തുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്; വിചിത്രവാദവുമായി അമേരിക്കന്‍ പാസ്റ്റര്‍ 
Updated on
1 min read

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ബൈബിളില്‍ പ്രവചിച്ചിട്ടുണ്ടെന്ന വാദവുമായി അമേരിക്കന്‍ പാസ്റ്റര്‍ രംഗത്ത്. ന്യൂ ജേഴ്‌സിയില്‍ ആയിരത്തിലധികം വിശ്വാസികള്‍ എത്തുന്ന ആരാധനാലയത്തിലെ പാസ്റ്റര്‍ ജോനാതന്‍ കാന്‍ ആണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ബൈബിളില്‍ ഇസ്രായേല്‍ രാജാവായി പ്രതിപാദിക്കുന്ന ജെഹു രാജാവായാണ് ട്രംപിനെ കാന്‍ താരതമ്യം ചെയ്യുന്നത്. ദൈവത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഉള്‍ക്കാഴ്ചയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം തന്നെ കാന്‍ പുറത്തിറക്കിയിട്ടുണ്ട്. 

ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന പുസ്തകത്തില്‍ രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും പകര്‍പ്പ് ബൈബിളില്‍ കാണാമെന്നാണ് പറയുന്നത്. ബില്‍ ക്ലിന്റണെയും ഹിലരി ക്ലിന്റണെയും കുബുദ്ധിക്കാരായ അഹബിനോടും ജെസെബെല്ലിനോടുമാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. 

ട്രംപ് നവീകരണത്തിന്റെ ജാലകമാണ് തുറക്കുന്നതെന്നും ദൈവത്തിലേക്ക് തിരിച്ചുപോകാനുള്ള ജാലകമാണ് അതെന്നും കാന്‍ പറയുന്നു. തിരഞ്ഞെടുപ്പിലെ വിജയം ദൈവത്തിന്റെ പദ്ധതിയായിരുന്നെന്നാണ് ഇദ്ദേഹം വിലയിരുത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com