ദക്ഷിണാഫ്രിക്കയുടെ ഡെമി ലേയ് നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരി

കൊളംബിയയുടെ ലൗറ ഗോണ്‍സാലസിനെ പിന്തള്ളിയാണ് ഡെമി വിശ്വ സുന്ദരിയായത്. ജമൈക്കയുടെ ഡാവിന ബെന്നെറ്റാണ് മൂന്നാം സ്ഥാനത്ത്. 
ദക്ഷിണാഫ്രിക്കയുടെ ഡെമി ലേയ് നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരി
Updated on: 
1 min read

ലാസ് വെഗാസ് : 2017 ലെ വിശ്വസുന്ദരിയായി ദക്ഷിണാഫ്രിക്കന്‍ സുന്ദരി ഡെമി ലേയ് നെല്‍ പീറ്റേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ലൗറ ഗോണ്‍സാലസിനെ പിന്തള്ളിയാണ് ഡെമി വിശ്വ സുന്ദരിയായത്. ജമൈക്കയുടെ ഡാവിന ബെന്നെറ്റാണ് മൂന്നാം സ്ഥാനത്ത്. 

22 കാരിയായ ഡെമി, നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ നേട്ടം എച്ച് ഐപി എയ്ഡ്‌സിനെതിരായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഡെമി ലേയ് പറഞ്ഞു. 

സൗന്ദര്യമല്‍സരത്തിനിടെ ജോലി സ്ഥലത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എന്താണെന്ന് ജഡ്ജസ് ചോദിച്ചു. പലപ്പോഴും തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്നായിരുന്നു ഡെമിയുടെ മറുപടി. പലയിടത്തും സ്ത്രീകള്‍ക്ക് 75 ശതമാനം വേതനം മാത്രമാണ് ലഭിക്കുന്നതെന്നും ഡെമി പറഞ്ഞു. 

ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ തീരപ്രദേശത്തുനിന്നാണ് ഡെമി വിശ്വസുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കാനെത്തിയത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 92 മല്‍സരാര്‍ത്ഥികളാണ് വിശ്വസുന്ദരിപ്പട്ടത്തിനായി മല്‍സരരംഗത്തുണ്ടായിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com