നവാസ് ഷെരീഫിന് തിരിച്ചടി; അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ് 

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്
നവാസ് ഷെരീഫിന് തിരിച്ചടി; അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ് 
Updated on
1 min read

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷരീഫിന് ഏഴുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. നവാസ് ഷെരീഫിനോടും മറിയം ഷരീഫിനോടും യഥാക്രം 80 ലക്ഷം, 20 ലക്ഷം പൗണ്ട് പിഴയായി  ഒടുക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14ന് ആരംഭിച്ച വിചാരണ നടപടികള്‍ക്ക് ഒടുവിലാണ് കോടതി വിധി. ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാല് ആഡംബര ഫഌറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 

കേസില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്ന ഷെരീഫിന്റെ ഹര്‍ജി കോടതി തളളി. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിധി പറയുന്നത് നീട്ടിവെയ്ക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടത്.ഹര്‍ജിക്കൊപ്പം വച്ച കുല്‍സുമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അവര്‍ ഗുരുതരമായ രോഗത്തിന് ചികിത്സയിലാണെന്നും വ്യക്തമാക്കിയിരുന്നു.

ഷെരീഫ് നിലവില്‍ മകള്‍ മറിയത്തിനൊപ്പം ലണ്ടനിലാണ്. പാനമ പേപ്പര്‍ ചോര്‍ച്ചയിലുടെയാണ് ഷെരീഫിനും മക്കള്‍ക്കും ലണ്ടനിലുളള സ്വത്തിനെ കുറിച്ചുളള വിവരം പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com