നിശാ ക്ലബ് നൃത്തതിനിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റോമി ഡാനിയല്‍സിനെ വിട്ടയച്ചു 

നിശാ ക്ലബ് നൃത്തതിനിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റോമി ഡാനിയല്‍സിനെ വിട്ടയച്ചു 

അറസ്റ്റ് നടന്ന് 24മണിക്കൂറിനുള്ളില്‍ കേസ് പിന്‍വലിച്ച് പൊലീസ് ഡാനിയല്‍സിനെ വിട്ടയയ്ക്കുകയായിരുന്നു
Published on

ഒഹിയോ: നിശാക്ലബ്ബില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അറസ്റ്റിലായ നീലച്ചിത്രനടി സ്റ്റോമി ഡാനിയല്‍സിനെതിരെയുള്ള ആരോപണം പൊലീസ് പിന്‍വലിച്ചു. ക്ലബ്ബില്‍ നൃത്തം ചെയ്യുന്നതിനിടെ കാണികളൊരാളെ ദേഹത്തുതൊടാന്‍ അനുവദിച്ചു എന്നാരോപിച്ചാണ് ഡാനിയല്‍സിനെ അറസ്റ്റ് ചെയ്തത്. 

ഒഹിയോയിലെ കൊളംബസിലുള്ള ക്ലബ്ബില്‍ നിന്നാണ് ഡാനിയല്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് നടന്ന് 24മണിക്കൂറിനുള്ളില്‍ കേസ് പിന്‍വലിച്ച് പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ഡാനിയേല്‍സിനെതിരായ കേസ് തള്ളിയെന്നും ഇവര്‍ ക്ലബ്ബിലെ സ്ഥിരം ജീവനക്കാരിയല്ലെന്നത് പരിഗണിച്ചാണ് കേസ് തള്ളിയതെന്നും അഭിഭാഷകന്‍ മൈക്കിള്‍ അവെനാട്ടി പറഞ്ഞു. 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പിട്ടിട്ടുണ്ടെന്നും ട്രംപുമായി കിടക്ക പങ്കിട്ട വിവരം മറച്ചുവയ്ക്കാന്‍ തനിക്ക് 1,30,000ഡോളര്‍ തന്നുവെന്നും ആരോപിച്ച നടിയാണ് സ്റ്റോമി ഡാനിയല്‍സ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com