നേപ്പാളില്‍ വിമാനം തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്

പറന്നുയരാന്‍ തുടങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

 ന്യൂഡല്‍ഹി: നേപ്പാളിലെ ടെന്‍സിങ് ഹിലാരി ലുക്ല വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പറന്നുയരാന്‍ തുടങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 ലോകത്തിലേക്കും അപകടം പിടിച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് എവറസ്റ്റിന് സമീപമുള്ള ലുക്ല. പലപ്പോഴും പര്‍വതാരോഹണത്തിനെത്തുന്നവര്‍ ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER