നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി; 18 ഇന്ത്യൻ ജീവനക്കാർ കുടുങ്ങി

നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി. ഹോങ്കോങ് രജിസ്ട്രേഷനുള്ള കപ്പൽ ബോണി ദ്വീപിന് സമീപത്തു വച്ചാണ് റാഞ്ചിയത്
നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി; 18 ഇന്ത്യൻ ജീവനക്കാർ കുടുങ്ങി
Updated on: 
1 min read

നൈജർ: നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി. ഹോങ്കോങ് രജിസ്ട്രേഷനുള്ള കപ്പൽ ബോണി ദ്വീപിന് സമീപത്തു വച്ചാണ് റാഞ്ചിയത്. കപ്പലിലെ 26 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജൻസിയായ എആർഎക്സ് മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്.

കപ്പലിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല. ജീവനക്കാർ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇന്ത്യൻ എംബസി നൈജീരിയൻ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

വിവരം അറിഞ്ഞയുടനെ നൈജീരിയയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നൈജീരിയൻ അധികൃതരുടെ സഹായം തേടിയിരുന്നു. ഇന്ത്യക്കാരെ രക്ഷിക്കാൻ അവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജൻസി വെബ്സൈറ്റിൽ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER