

ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാൻ ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. ഇതേത്തുടർന്ന് അവർ എല്ലാ മേഖലയിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് വരെ ട്വിറ്ററിലൂടെ അറിയിച്ചു. കടയിൽ വിറ്റ ഒരു പഴയ ഫോണിൽ നിന്നാണ് തന്റെ നഗ്നദൃശ്യങ്ങൾ ചോർന്നിരിക്കുന്നതെന്ന് റാബി സൈബർ സുരക്ഷാ വിഭാഗത്തിന് നൽകിയ പരാതിയിൽ പറയുന്നത്. വിറ്റ ഫോണിലെ നഗ്നദൃശ്യങ്ങൾ ചോർത്തിയ കടയുമക്കെതിരെയും ഇവർ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരിലാണ് നഗ്നദൃശ്യങ്ങൾ പുറത്തുവന്നതെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. പാക് സൈന്യത്തെ വിമർശിച്ചതിന്റെ പേരിലാണ് നഗ്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ ആരോപിച്ചിരുന്നത്. എന്നാൽ കാമുകന് അയച്ച നഗ്നവീഡിയോ ആണ് പുറത്തായതെന്നായിരന്നു പാക് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാൻ ആര്‍മി വക്താവ് ഇവർക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നുമായിരുന്നു ആരോപണം. എന്നാൽ റാബി പൊലീസിന് നൽകിയ പരാതിയിലാണ് വിറ്റ ഫോണിൽ നിന്നാണ് നഗ്നദൃശ്യങ്ങൾ ചോർന്നതെന്ന് വ്യക്തമാകുന്നത്.
എന്തായാലും വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞ് ഈ വിഷയത്തിൽ ചൂടേറിയ ചർച്ച തുടങ്ങിയിട്ടുണ്ട്. വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് ഒരു വിഭാഗം പാക്ക് സോഷ്യൽമീഡിയക്കാർ പറയുന്നത്. #WeStandwithRabiPirzada എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രന്റിങ്ങാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ വിവാദ താരമാണ് റാബി പിര്‍സാദ. റാബിയുടെ നഗ്‌ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
പഴയ ഫോൺ വിൽക്കും മുമ്പ് ഡിലീറ്റ് ചെയ്‌താൽ മാത്രം പോരാ
പഴയ ഫോണുകൾ വിൽക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ ഫോണുകൾ അശ്രദ്ധയോടെ വിൽക്കുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണ്. നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും വാട്സാപ്പിലും ഫെയ്സ്ബുക്കിലും വൈറലാകാൻ ചെറിയൊരു അബദ്ധം മതിയെന്ന് ചുരുക്കം.
ഫോൺ മെമ്മറിയിലെ ഫയലുകൾ എസ്ഡി കാർഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താൽ ഡേറ്റകളൊന്നും നശിക്കില്ല. ഇങ്ങനെ ഡിലീറ്റ് ചെയ്ത് ഫോൺ വിറ്റ് വീട്ടിലെത്തുമ്പോഴേക്കും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ഓൺലൈൻ ലോകത്ത് വൈറലായിട്ടുണ്ടാകും. ഫോൺ മെമ്മറിയിലെ ഫയലുകൾ മെമ്മറി കാർഡിലേക്കോ കംപ്യൂട്ടർ ഡ്രൈവിലേക്കോ മാറ്റുക. കോപ്പി ചെയ്ത ശേഷം ഫോൺ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം മെമ്മറി സ്റ്റോറേജിലെ ഫയൽ ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ എളുപ്പമാണ്. എന്നാൽ കട്ട് ചെയ്ത ഫയൽ തിരിച്ചെടുക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഫോൺ ഫോർമാറ്റ് ചെയ്താൽ പോലും അജീവനാന്ത ഫയലുകൾ റിക്കവർ ചെയ്തെടുക്കാനുള്ള സൗകര്യം ഇന്ന് സുലഭമാണ്. എങ്കിലും ഫോർമാറ്റ് കൂടി ചെയ്യുക. ഇതോടൊപ്പം മെമ്മറിയിലേക്ക് മറ്റു ഫയലുകൾ (ആവശ്യമില്ലാത്ത) സ്റ്റോർ ചെയ്യുക. ഇത് ഡേറ്റ റിക്കവറി ചെയ്യുന്നതിൽ നിന്നും തടയുമെന്നാണ് കരുതുന്നത്. പുതിയ ഫയൽ പഴയതിന്റെ ഓവർറിട്ടൺ ചെയ്യുന്നതും ഉപകാരപ്പെടും. ഫാക്ടറി റീസെറ്റ് ചെയ്തും ഫയലുകൾ നീക്കം ചെയ്യാം. എന്തായാലും ഫോണുകളിൽ സ്വന്തം, അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെയോ നഗ്നദൃശ്യങ്ങളും ഫോട്ടോകളും പകർത്തുകയോ സൂക്ഷിക്കുകയോ ചെയ്യാതിരിക്കുക. ഇതാണ് ഏറ്റവും മികച്ച മാർഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates