പതിനാറുകാരിയെ 30  പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; പ്രതികളിലേറെയും 20 വയസിന് താഴെയുള്ളവര്‍

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു 
പതിനാറുകാരിയെ 30  പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; പ്രതികളിലേറെയും 20 വയസിന് താഴെയുള്ളവര്‍
Updated on
1 min read

ജറുസലേം: പതിനാറ് വയസുകാരിയെ 30 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇസ്രായേലിലെ റെഡ് സീ റിസോര്‍ട്ടിലാണ് സംഭവം. 20 വയസില്‍ താഴെയള്ളവരാണ് പ്രതികളില്‍ ഏറെയും. ഓരോരുത്തരായി മുറിക്ക് പുറത്ത് ഊഴം വെച്ച് കാത്തു നില്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. രണ്ടുപേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. സംഭവം വലിയ വാര്‍ത്തയായതോടെ ടെല്‍ അവീവിലും ജറുസലേമിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എല്ലാ പ്രതികളേയും നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്, എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തണം. പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, ലൈംഗിക ചൂഷണം, എന്നിവ ചെറുക്കപ്പെടേണ്ടതാണെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com