പരിശീലകൻ അടിച്ചപ്പോൾ തിരിച്ചടിച്ച് കരടി, ദേഹത്ത് കയറിയിരുന്നും ആക്രമണം; പരിഭ്രാന്തരായി കാണികൾ (വിഡിയോ)

സുരക്ഷാ വേലിപോലുമില്ലാതെയാണ് സർക്കസ് അരങ്ങേറിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്
പരിശീലകൻ അടിച്ചപ്പോൾ തിരിച്ചടിച്ച് കരടി, ദേഹത്ത് കയറിയിരുന്നും ആക്രമണം; പരിഭ്രാന്തരായി കാണികൾ (വിഡിയോ)
Updated on
1 min read

ഷ്യയിലെ കരേലിയയിൽ സർക്കസിനിടെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന ഒരു കരടി സർക്കസിനിടെ പരിശീലകനെ ആക്രമിക്കുന്ന രം​ഗങ്ങളാണ് നടുക്കുന്ന വിഡിയോയിൽ ഉള്ളത്. പരിശീലകനെ തള്ളിവീഴ്ത്തിയ ശേഷം കരടി ഇയാളുടെ ദേഹത്ത് കയറിയിരിക്കുന്നതും വിഡിയോയിൽ കാണാം. 

സർക്കസ് ആസ്വദിക്കാനെത്തിയ കാണികൾ ഇതെല്ലാം കണ്ട് പരിഭ്രാന്തരായി. കുട്ടികളടക്കം ധാരാളം ആളുകൾ കാഴ്ച്ചക്കാരായി എത്തിയ പരിപാടി വേണ്ടത്ര സുരക്ഷാ മുൻകരുതലോടെയല്ല സംഘടിപ്പിച്ചത് എന്ന വിമർശനവും ഉയരുന്നുണ്ട്. സുരക്ഷാ വേലിപോലുമില്ലാതെയാണ് സർക്കസ് അരങ്ങേറിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കരടിയുടെ ആക്രമണം കണ്ട് കൂടാരം വിടാൻ കാണികൾ തിരക്കുകൂട്ടിയത് സംഘർഷമുണ്ടാക്കി. കരടിയുടെ ആക്രമണത്തിൽ പരിശീലരന് പരിക്കുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com