പലസ്തീൻ- ഇസ്രയേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്, കൂടെ നെതന്യാഹുവും; അം​ഗീകരിക്കില്ലെന്ന് പലസ്തീൻ

കിഴക്കൻ ജറുസലേമിൽ പലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ട്രംപിന്‍റെ പ്രഖ്യാപനം
പലസ്തീൻ- ഇസ്രയേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്, കൂടെ നെതന്യാഹുവും; അം​ഗീകരിക്കില്ലെന്ന് പലസ്തീൻ
Updated on
1 min read

വാഷിങ്ടൺ; പലസ്തീൻ- ഇസ്രയേൽ പ്രശ്നത്തിൽ സമാധാന നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. എന്നാൽ ട്രംപിന്റെ സമാധാന പദ്ധതി പലസ്തീൻ തള്ളി.

ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേമിൽ പലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ട്രംപിന്‍റെ പ്രഖ്യാപനം. വ്യക്തത വരുത്താതെയാണ് പ്രഖ്യാപനം. പലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും വ്യക്തമാക്കി.  അമേരിക്കൻ സന്ദർശനത്തിനെത്തിയ നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാനപദ്ധതി പ്രഖ്യാപിച്ചത്. ഇത് പലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ നിർമ്മാണപ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. പലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളെ ജൂത രാഷ്ട്രമായി പലസ്ത്രീൻ അംഗീകരിക്കണമെന്നും മേഖലയിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും വ്യക്തമാക്കി.

എന്നാൽ ഇത് ​ഗൂഢാലോചനയുടെ ഭാ​ഗമാണ് എന്നാണ് പലസ്തീൻ പ്രസിഡന്‍റ് മുഹമ്മദ് സ്തയ്യി പറയുന്നത്. പലസ്തീൻപ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. പദ്ധതി തയ്യാറാക്കുന്ന ഒരുഘട്ടത്തിലും പലസ്തീനെ ഉൾപ്പെടുത്താത്തതിനാലും ഏറെ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂർണമായും തള്ളിക്കളയണമെന്നും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com