പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് അപകടകരമാംവിധം കുറഞ്ഞതാണ് ആരോഗ്യനില വഷളാവാന്‍ കാരണം
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍
Updated on
1 min read

ലാഹോര്‍: ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് അപകടകരമാംവിധം കുറഞ്ഞതാണ് ആരോഗ്യനില വഷളാവാന്‍ കാരണം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഷെരീഫിനെ അലട്ടുന്നുണ്ടെന്ന് പാക് മുന്‍ പ്രധാനമന്ത്രിയുടെ ഫിസിഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ലാഹോര്‍ ജയിലില്‍ നിന്ന് ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയതായി പാകിസ്ഥാന്‍ നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി മുഴുവന്‍ നവാസ് ഷെരീഫ് ആശുപത്രിയില്‍ തുടരും. 

നിരവധി തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്റെ ആരോഗ്യ നിലയില്‍ മകളും, സഹോദരനും കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. ആരോഗ്യനില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു ഇവരുടെ ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com