പാക് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; സൈബര്‍ അറ്റാക്കിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍

ആസ്‌ത്രേലിയ, സൗദി അറേബ്യ, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നും വെബ്‌സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ലഭിച്ചു
പാക് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; സൈബര്‍ അറ്റാക്കിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍
Updated on: 
1 min read

ഇസ്ലാമാബാദ് : പാക് വിദേശകാര്യമന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ശനിയാഴ്ച മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

വെബ്‌സൈറ്റിന് ചില അപാകതകള്‍ സംഭവിച്ചെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള പാക് പൗരന്മാര്‍ പരാതിപ്പെട്ടതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. 

ആസ്‌ത്രേലിയ, സൗദി അറേബ്യ, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നും വെബ്‌സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ലഭിച്ചു. ഐടി ടീം ഈ ആക്രമണം മറികടക്കാനുള്ള പരിശ്രമത്തിലാണ്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER