പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍ 

വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ആസിഫ് അലി സര്‍ദാരിയെ അറസ്റ്റ് ചെയ്തത്
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍ 
Updated on
1 min read

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍. വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ആസിഫ് അലി സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. 

കളളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ സര്‍ദാരിയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇസ്ലാമാബാദിലെ വസതിയില്‍ നിന്നുമാണ് സര്‍ദാരിയെ കസ്റ്റഡിയിലെടുത്തത്. അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ആസ്ഥാനത്തേയ്ക്ക് മാറ്റിയ സര്‍ദാരിയെ നാളെ കോടതിയില്‍ ഹാജരാക്കും.

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായശേഷമാണ് സര്‍ദാരിയുടെ ജാമ്യാപേക്ഷ കോടതി തളളിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com