പാചകം ചെയ്യുന്നതിന്‌ ഇടയില്‍ ഭക്ഷണത്തില്‍ തുപ്പി, ബേക്കറി ജീവനക്കാരന്‌ കോവിഡ്‌ ഇല്ലെന്ന്‌ പരിശോധന ഫലം

ബേക്കറിയിലെത്തിയ ഉപഭോക്താക്കളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്ത്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു
പാചകം ചെയ്യുന്നതിന്‌ ഇടയില്‍ ഭക്ഷണത്തില്‍ തുപ്പി, ബേക്കറി ജീവനക്കാരന്‌ കോവിഡ്‌ ഇല്ലെന്ന്‌ പരിശോധന ഫലം
Updated on
1 min read


അജ്‌മാന്‍: ബേക്കറിയില്‍ പാചകം ചെയ്യുന്നതിന്‌ ഇടയില്‍ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരന്‌ കോവിഡ്‌ 19 ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. ബ്രഡ്‌ ഉണ്ടാക്കുന്നതിന്‌ മാവ്‌ കുഴക്കുന്നതിന്‌ ഇടയിലാണ്‌ ഇയാള്‍ ഇതിലേക്ക്‌ തുപ്പിയത്‌. ബേക്കറിയിലെത്തിയ ഉപഭോക്താക്കളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്ത്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ അജ്‌മാന്‍ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്യുകയും, ഇയാളുടെ കോവിഡ്‌ 19 പരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്‌തു. ഏഷ്യക്കാരനായ ജീവനക്കാരനാണ്‌ അറസ്‌റ്റിലായത്‌. ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്‌ ഈ ബേക്കറി മുന്‍സിപ്പാലിറ്റി പൂട്ടിച്ചു.

അറസ്റ്റിലായ ജീവനക്കാരനെ മാനസികരോഗ പരിശോധനക്ക്‌ ശേഷം പ്രോസിക്യൂഷന്‌ കൈമാറും. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അജ്‌മാന്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. ആരോഗ്യത്തിനും സുരക്ഷക്കും ഹാനികരമായ എന്ത്‌ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും അറിയിക്കണമെന്ന്‌ ജനങ്ങളോട്‌ പൊലീസ്‌ അഭ്യര്‍ഥിച്ചു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com