പ്രവാസികൾക്ക് ആശ്വാസം; വിസാ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ

പ്രവാസികൾക്ക് ആശ്വാസം; വിസാ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ
പ്രവാസികൾക്ക് ആശ്വാസം; വിസാ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ
Updated on
1 min read

ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ. ഈ മാസം 11ന് ഇത് പ്രാബല്യത്തിൽ വരും. 

മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കാണ് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചത്. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. 

ജൂലൈ പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലൈ 11 മുതൽ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കാലാവധി ഓഗസ്റ്റ് 11ന് കഴിയേണ്ടതായിരുന്നു. അതാണ്  ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയത്.

നീട്ടിയില്ലെങ്കിൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം പിഴ അടക്കേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com