പ്രസംഗത്തിനിടെ പാക് മന്ത്രിക്ക് ഷോക്കേറ്റു, മോദിക്ക് റാലി തകര്‍ക്കാനാവില്ലെന്ന് മന്ത്രി

കുറച്ച് സമയം പ്രസംഗം നിര്‍ത്തിയതിന് ശേഷം മന്ത്രി പറഞ്ഞു, അത് ഷോക്കേറ്റതാണ്, കാര്യമാക്കേണ്ട
പ്രസംഗത്തിനിടെ പാക് മന്ത്രിക്ക് ഷോക്കേറ്റു, മോദിക്ക് റാലി തകര്‍ക്കാനാവില്ലെന്ന് മന്ത്രി
Updated on
1 min read

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിന് ഇടയില്‍ പാകിസ്ഥാന്‍ മന്ത്രിക്ക് ഷോക്കേറ്റു. കശ്മീര്‍ ഹവര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇടയില്‍ പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണ് ഷോക്കടിച്ചത്. 

പ്രസംഗത്തിനിടെ മന്ത്രിയുടെ കയ്യില്‍ ഷോക്കേല്‍ക്കുകയായിരുന്നു. കുറച്ച് സമയം പ്രസംഗം നിര്‍ത്തിയതിന് ശേഷം മന്ത്രി പറഞ്ഞു, അത് ഷോക്കേറ്റതാണ്, കാര്യമാക്കേണ്ട, മോദിക്ക് ഈ റാലി തകര്‍ക്കാന്‍ സാധിക്കില്ല. ജമ്മുകശ്മീരിലെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി. 

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാനെ ചതിക്കുകയാണെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞിരുന്നു. കശ്മീരി ജനതയോടുള്ള ഐക്യദാര്‍ഡ്യമായി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള തീവണ്ടികള്‍ നിര്‍ത്തി വയ്ക്കണം എന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com