ഫലം നെഗറ്റീവ് ; പ്രസിഡന്റ് ട്രംപിന് കൊറോണയില്ല

വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്
ഫലം നെഗറ്റീവ് ; പ്രസിഡന്റ് ട്രംപിന് കൊറോണയില്ല
Updated on: 
1 min read

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൊറോണ രോഗബാധയില്ല.  വൈറ്റ് ഹൗസ് അറിയിച്ചതാണ് ഇക്കാര്യം. ട്രംപിന്റെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കി. കോവിഡ് പരിശോധനയ്്ക്ക് വിധേയനായെന്നും, റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. 

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.  വൈ​റ്റ് ഹൗ​സി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വാ​ന്‍​ക ട്രം​പ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി​യു​മാ​യി ക​ഴി​ഞ്ഞാ​ഴ്ച​യാ​യി​രു​ന്നു ഇ​വാ​ന്‍​ക​യു​ടെ കൂ​ടി​ക്കാ​ഴ്ച.

അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 2226 ആയി ഉയർന്നിട്ടുണ്ട്.  ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കൊവിഡ് പരിശോധന നടത്തും. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു.

അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ ക്രിസ്ത്യൻ സഭകൾ ഞായറാഴ്ച കുർബാന ഒഴിവാക്കി. ഇതിനിടെ ചൈനയിൽ നിന്നാണ് കൊറോണ വൈറസുകൾ പൊട്ടിപ്പുറപ്പെട്ടതെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com