ഫ്യൂണറല്‍ ഹോം കുത്തിത്തുറന്ന് മൃതദേഹങ്ങളുമായി ലൈംഗികവേഴ്ച ; യുവാവിന് ജയില്‍ശിക്ഷ

കാസിം ഖുറാം എന്ന യുവാവിനെയാണ് കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചത് 
ഫ്യൂണറല്‍ ഹോം കുത്തിത്തുറന്ന് മൃതദേഹങ്ങളുമായി ലൈംഗികവേഴ്ച ; യുവാവിന് ജയില്‍ശിക്ഷ
Updated on
1 min read


ലണ്ടന്‍ : ഫ്യൂണറല്‍ ഹോം കുത്തിത്തുറന്ന് മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട യുവാവിനെ കോടതി ശിക്ഷിച്ചു. കാസിം ഖുറാം എന്ന യുവാവിനെയാണ് ബര്‍മിംഗ്ഹാം കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചത്. 


23 കാരനായ പ്രതി ഫ്യൂണറല്‍ ഹോം കുത്തിത്തുറന്ന് ഒമ്പത് ശവപ്പെട്ടികളാണ് തകര്‍ത്തത്. മൂന്ന് മൃതശരീരങ്ങളുമായി ശവരതിയിലേര്‍പ്പെടുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. 

എല്ലാ മൃതശരീരങ്ങളെയും ഇയാള്‍ കളങ്കപ്പെടുത്തിയിട്ടുണ്ടാകാം. എന്താണ് സംഭവിച്ചതെന്ന് പ്രതിക്ക് മാത്രമേ അറിയൂവെന്നും ശിക്ഷ വിധിച്ച് ജഡ്ജി പറഞ്ഞു. 

എന്നാല്‍ പ്രതി മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നു എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com