ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറിഞ്ഞ് 23 മരണം; നിരവധി പേരെ കാണാതായി

ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറിഞ്ഞ് 23 മരണം; നിരവധി പേരെ കാണാതായി
ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറിഞ്ഞ് 23 മരണം; നിരവധി പേരെ കാണാതായി
Updated on
1 min read

ധാക്ക: ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്കയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്‌നിരക്ഷാ സേനാംഗം  ഇനായത് ഹുസൈന്‍ വ്യക്തമാക്കി. അമ്പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. ബോട്ടില്‍ അമ്പതിലധികം പേര്‍ തിങ്ങിക്കൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാ പിഴവുകള്‍ കാരണം തോണികള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com