ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയ യുവതിക്ക് വധശിക്ഷ; ശിക്ഷ വിധിച്ചത് പാക്കിസ്ഥാനിലെ നാട്ടുകൂട്ടം

നാട്ടുകൂട്ടത്തിന്റെ തീരുമാനം അറിഞ്ഞ ഉടനെ യുവതി ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു
ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയ യുവതിക്ക് വധശിക്ഷ; ശിക്ഷ വിധിച്ചത് പാക്കിസ്ഥാനിലെ നാട്ടുകൂട്ടം
Updated on
1 min read

ലാഹോര്‍: തോക്കിന്‍ മുനയില്‍ നിര്‍ത്തി തന്നെ ബലാത്സംഗം ചെയ്‌തെന്ന
പരാതിയുമായെത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാനിലെ നാട്ടുകൂട്ടം. പത്തൊന്‍പതുകാരിയായ യുവതിക്കാണ് പഞ്ചാബ് പ്രവിശ്യയിലെ നാട്ടുകൂട്ടം വധശിക്ഷ വിധിച്ചത്. 

ബന്ധുവുമായി നിയമവിരുദ്ധമായ ബന്ധം യുവതിക്കുണ്ടായിരുന്നുവെന്നും, ഇതിന് ശേഷം ഇയാള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി വരികയായിരുന്നു എന്നുമാണ് നാട്ടുകൂട്ടത്തിന്റെ നിലപാട്. വെള്ളിയാഴ്ച, രജന്‍പൂര്‍ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. 

നാട്ടുകൂട്ടത്തിന്റെ തീരുമാനം അറിഞ്ഞ ഉടനെ യുവതി ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താന്‍ ഉറങ്ങുന്ന സമയത്ത് വീടിനുള്ളില്‍ കടന്ന് യുവാവ് തന്റെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

വധശിക്ഷ വിധിച്ച നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, അവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ സര്‍ക്കാരിന്റെ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com