ബാത് ടബിന്റെ യന്ത്രത്തില്‍ മുടി കുടുങ്ങി; 10 വയസുകാരിക്ക് ദാരുണാന്ത്യം

യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് ചൂടുവെളളത്തെ അടിസ്ഥാനമാക്കിയുളള ഹോട്ട് ടബായ ജാകുസ്സിയില്‍ മുങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു
ബാത് ടബിന്റെ യന്ത്രത്തില്‍ മുടി കുടുങ്ങി; 10 വയസുകാരിക്ക് ദാരുണാന്ത്യം
Updated on
1 min read

ദുബായ്: ബാത് ടബില്‍ പത്ത് വയസുകാരി മുങ്ങിമരിച്ചു. യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് ചൂടുവെളളത്തെ അടിസ്ഥാനമാക്കിയുളള ഹോട്ട് ടബായ ജാകുസ്സിയില്‍ മുങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. 

ബര്‍ ദുബായിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഒരു മീറ്റര്‍ ആഴത്തിലുള്ള ടബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു കുട്ടി കുളിക്കാനിറങ്ങിയത്. കുറേ നേരമായിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് പിതാവ് ചെന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഫൊറന്‍സിക് എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേയ്ക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയില്‍ ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹം മൂലം വെള്ളം കൂടുതല്‍ ഒഴുക്കില്‍ പ്രവഹിച്ചതാണ് പെണ്‍കുട്ടിയുടെ മുടി കുടുങ്ങാന്‍ കാരണം എന്നാണ് കരുതുന്നത്. ഇത്തരം ബാത് ടബുകളില്‍ കുളിക്കുമ്പോള്‍ കുട്ടികളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com