ബിന്‍ലാദന്റെ മകന്‍ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണസൂത്രധാരന്റെ മകള്‍ 

2001ലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കറായ മുഹമ്മദ് അട്ടയുടെ മകളെയാണ് വിവാഹം കഴിച്ചത്
ബിന്‍ലാദന്റെ മകന്‍ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണസൂത്രധാരന്റെ മകള്‍ 
Updated on
1 min read

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്‍ വിവാഹിതനായാതായി റിപ്പോര്‍ട്ട്. 2001ലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കറായ മുഹമ്മദ് അട്ടയുടെ മകളെയാണ് വിവാഹം കഴിച്ചത്.

ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ലാദന്റെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇരുവരും എവിടെയാണെന്ന് കാര്യം അറിയില്ലെന്നും അഫ്ഗാനില്‍ തന്നെ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആഗോള ഭീകരരുടെ പട്ടികയിലായ ഹംസയ്ക്കായി അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ശക്തമായ അന്വേഷണത്തിലാണ്.അഫ്ഗാനിസ്ഥാനില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതുന്ന ഹംസയ്ക്കായി പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തമായ തെരച്ചിലിലാണ്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒസാമ കൊല്ലപ്പെട്ടതിന് ശേഷം അല്‍ ഖൊയ്ദാ തലവനായ അല്‍ സവാഹിരിയുടെ സഹായിയായിട്ടാണ് ഹംസ പ്രവര്‍ത്തിക്കുന്നത്. 

2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കന്‍ ടവറിലേക്ക് വിമാനം ഇടിച്ചു കയറ്റിയത് മുഹമ്മദ് അട്ടയായിരുന്നു.  2011 മെയ് 2 ന് പുലര്‍ച്ചെ പാകിസ്താനിലെ  അബോട്ടാബാദില്‍ അതിക്രമിച്ച് കയറി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ബിന്‍ലാദനെ വധിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com