മരണത്തിന് മുമ്പ് അയാൾ അമ്മയെ അവസാനമായി കണ്ടു, കോവിഡ് ബാധിച്ച വയോധികയെ കാണാൻ ആശുപത്രി മതിലിന് മുകളിൽ കയറി മകൻ, ചിത്രം വൈറൽ 

അമ്മയുടെ ജനാലയുടെ അരികിൽ ഈ മുപ്പതുകാരൻ  ഇരിക്കുന്ന ചിത്രം നിരവധി ആളുകളാണ് പങ്കുവച്ചത്
മരണത്തിന് മുമ്പ് അയാൾ അമ്മയെ അവസാനമായി കണ്ടു, കോവിഡ് ബാധിച്ച വയോധികയെ കാണാൻ ആശുപത്രി മതിലിന് മുകളിൽ കയറി മകൻ, ചിത്രം വൈറൽ 
Updated on
1 min read

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാനായി ആശുപത്രിയുടെ മതിലിന് മുകളിൽ കയറിയ മകന്റെ ചിത്രം വൈറലാകുന്നു. ബെയ്ത്ത് അവ സ്വദേശിയായ ഈ പാലസ്തീനി യുവാവാണ് അവസാന നിമിഷങ്ങളിൽ അമ്മയുടെ അരികിലിരിക്കാൻ ആശുപത്രി എസിയുവിന്റെ പുറം ജനാലയിൽ കയറിപ്പറ്റിയത്. 

73 കാരിയായ അമ്മ റസ്മി സുവൈതി  ബാധിതയായി ചികിത്സയിലായിരുന്നു. ഈ സമയം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇവരെ ഹെബ്‌റോൺ സ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിലാക്കി. നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് റസ്മി മരണമടഞ്ഞത്. മകൻ കാണാനെത്തിതിന് ശേഷമായിരുന്നു അന്ത്യം.

അമ്മയുടെ ജനാലയുടെ അരികിൽ ഈ മുപ്പതുകാരൻ  ഇരിക്കുന്ന ചിത്രം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

"നിസഹായനായി ഞാൻ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ട്. ആശുപത്രിയിൽ കടക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാൻ ജനാലയുടെ മുകളിൽ കയറിയത്", മകന്റെ വാക്കുകൾ ഇങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com