മഹാത്മാഗാന്ധി വര്‍ണ്ണവെറിയുള്ളയാള്‍!!: ആഫ്രിക്കയില്‍ ഗാന്ധിയുടെ പ്രതിമ വെക്കാന്‍ സമ്മതിക്കുന്നില്ല

ഗാന്ധി വര്‍ണ്ണവെറിയുള്ള ആളായിരുന്നു എന്ന് പറഞ്ഞാണ് പ്രതിഷേധമെന്നും വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മഹാത്മാഗാന്ധി വര്‍ണ്ണവെറിയുള്ളയാള്‍!!: ആഫ്രിക്കയില്‍ ഗാന്ധിയുടെ പ്രതിമ വെക്കാന്‍ സമ്മതിക്കുന്നില്ല
Updated on
1 min read

ന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ  വെക്കുന്നതിനെതിരെ പ്രതിഷേധം. ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുന്നത്. ഇതിനെതിരെ 3000 ആഫ്രിക്കക്കാര്‍ കയ്യൊപ്പ് പതിച്ച നിവേദനം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്ധി വര്‍ണ്ണവെറിയുള്ള ആളായിരുന്നു എന്ന് പറഞ്ഞാണ് പ്രതിഷേധമെന്നും വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ആഫ്രിക്കയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന 10 ദശലക്ഷം രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമായാണ് ഗാന്ധി പ്രതിമ നിര്‍മ്മിക്കുന്നത്. മലാവിയുടെ വാണിജ്യ തലസ്ഥാനമായ ബ്ലാന്‍ഡെയ്‌റിലാണ് ഇന്ത്യ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. പക്ഷേ പ്രതിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മലാവിയിലെ ഒരു കൂട്ടം ആളുകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗാന്ധി, ആഫ്രിക്കയിലെ വര്‍ണവിവേചനകാലത്ത് കറുത്ത വര്‍ഗ്ഗക്കാരെ തരംതിരിച്ചു കണ്ടിരുന്നു എന്നും മലാവിക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് പ്രതിഷേധക്കാര്‍ക്കുള്ളത്. എന്ന പേരില്‍ ഒരു പ്രചരണ പരിപാടിയും മലാവിക്കാന്‍ നടത്തുന്നുണ്ട്. 

അതേസമയം മലാവി സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് അറിയിച്ചിട്ടുള്ളത് എന്നാണ് വിവരം. 1964 മുതല്‍ ഇന്ത്യ  മലാവി നയതന്ത്ര ബന്ധം തുടരുകയാണ്. രാജ്യത്തിന് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com