യുഎഇ സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ

ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദര്‍ശിക്കുന്നത്
യുഎഇ സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ
Updated on: 
1 min read


വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിക്കും. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാവും സന്ദര്‍ശനം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും കത്തോലിക്കാ സഭാ വിശ്വാസികളുടെയും ക്ഷണം സ്വീകരിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു. ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദര്‍ശിക്കുന്നത്.

എന്നെ സമാധാനത്തിന് ഉപാധിയാക്കൂ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം. സഹോദര്യം വര്‍ധിപ്പിക്കാന്‍ വിവിധ വിശ്വാസധാരകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വത്തിക്കാന്‍ അറിയിപ്പില്‍ പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER