ടെല്‍ അവീവ്: ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ വച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് വിവാദമാകുന്നു. നടു റോഡില്‍ വച്ചാണ് യുഎന്‍ ഔദ്യോഗിക വാഹനത്തിനുള്ളിലെ കമിതാക്കളുടെ രതി ലീലകള്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎന്‍ അറിയിച്ചു.
റോഡിലെ സിഗ്നലിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചുവന്ന ഡ്രസിട്ട ഒരു സ്ത്രീ സീറ്റിലിരിക്കുന്ന പുരുഷന്റെ മുകളില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് കാര്‍ മുന്നോട്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഔദ്യോഗിക വാഹനത്തിലിരുന്ന് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു യുഎന്നിന്റെ ഔദ്യോഗികമായ ആദ്യ പ്രതികരണം. സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ഇസ്രേയലില്‍ സമാധനം പുനഃസ്ഥാപിക്കാനായി പ്രവര്‍ത്തിക്കുന്ന യുഎന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന കമിതാക്കളെന്ന് യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വീഡിയോയിലെ ഈ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഒദ്യോഗിക വക്താവ് സ്റ്റീഫന്‍ ഡുജറിക് പ്രതികരിച്ചു. സദാചാര വിരുദ്ധമായ ഈ ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം വെറുക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തെക്കുറിച്ച് ഉടന്‍ തന്നെ അന്വേഷണം നടത്തും. അന്വേഷണം നടത്തി ഇരുവര്‍ക്കുമെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും ഡുജറിക് വ്യക്തമാക്കി.
യുഎന്നിന്റെ സമാധാന ശ്രമങ്ങളില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കും മറ്റും കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും സംഘടന നല്‍കിയിട്ടുണ്ട്. 2019ല്‍ മാത്രം യുഎന്നിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള 175ല്‍ അധികം ആരോപണങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തെളിയിക്കപ്പെട്ട കേസുകളുടെ എണ്ണം 15എണ്ണം മാത്രമാണ്. 16 കേസുകള്‍ക്ക് ഇപ്പോഴും തെളിവില്ല. ബാക്കി കേസുകളുടെ അന്വേഷം നടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates