

പ്യോങ്യാങ്: യുദ്ധ സമാനമായ സാരചര്യം സൃഷ്ടിച്ച് ഉത്തരകൊറിയയുടെ അരികിലൂടെ സൈനിക വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ പ്രകോപനം. ഏതു ഭീഷണിയെയും നേരിടാന്‍ ഞങ്ങള്‍ യുദ്ധസജ്ജമാണെന്ന് തെളിയിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അമേരിക്ക വ്യക്തമാക്കി. ഉത്തരകൊറിയ വീണ്ടും അണുപരീക്ഷണം നടത്തി എന്ന് സംശയങ്ങള്‍ ബലപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം.
ഇരുരാജ്യത്തെയും മേധാവികള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കി അമേരിക്കന്‍ സൈനികവിമാനങ്ങള്‍ കൊറിയന്‍ അതിര്‍ത്തിയിലൂടെ ശക്തി പ്രകടനം നടത്തിയത്. വലിയ പ്രഹരശേഷിയുള്ള ബോംബ് ഘടിപ്പിച്ച സൈനിക വിമാനങ്ങളാണ് ഉത്തരകൊറിയയെ വീണ്ടും പ്രകോപിച്ച് കടന്നുപോയത്. കൊറിയന്‍ ദ്വീപുകളില്‍ നിരായുധികരണ മേഖലയുടെ വടക്കന്‍ പ്രദേശത്തിലൂടെ 21ാം നൂറ്റാണ്ടില്‍ ആദ്യമായാണ് സൈനിക വിമാനങ്ങളുടെ സൈനിക പ്രകടനം നടത്തിയതെന്ന് അമേരിക്ക അവകാശപ്പെടുന്നു.
ഉതതരകൊറിയയുടെ ആണവപരീക്ഷണസ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചുു. ഉത്തരകൊറിയയില്‍ നിന്നുണ്ടായ ഭൂചലനം ആണവപരീക്ഷണം മൂസലമുണ്ടായാതാണെന്ന് ചൈന വരെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഉത്തരകൊറിയ മേഖലയില്‍ ഒറ്റപ്പെടുകയാണെന്ന് ബലം ശക്തിപ്പെടുന്നതിന് ഇടയിലാണ് അമേരിക്കയുടെ പ്രകോപനം. യുഎന്‍ പൊതസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന് ഭീഷണിയാണെന്ന് കൊറിയ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates