യുവതി വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ ഒരു മണിക്കൂര്‍ നേരം 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; പരാതി

വീടിന് പുറത്തുപോയ ഭാര്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം
യുവതി വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ ഒരു മണിക്കൂര്‍ നേരം 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; പരാതി
Updated on
1 min read

കുവൈത്ത്: നിരവധി തവണ വിളിച്ചിട്ടും ലൈന്‍ തിരക്കിലയാതിനെ തുടര്‍ന്ന്  ഫോണില്‍ സംസാരിച്ചത് ആരോടാണെന്ന് ചോദിച്ച യുവതിയെ ഭര്‍ത്താവ് ആക്രമിച്ചതായി പരാതി. കുവൈത്തിലാണ് സംഭവം. ഒരു മണിക്കൂറിലേറെ നേരമാണ് ഭര്‍ത്താവ് സംസാരിച്ചത്. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. യുവതി പൊലീസില്‍ പരാതി നല്‍കി. 

വീടിന് പുറത്തുപോയ ഭാര്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ യുവതി വീണ്ടും ഡയല്‍ ചെയ്‌തെങ്കിലും നമ്പര്‍ ബിസിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറിനിടെ പല തവണ യുവതി ഇത് ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ ഭര്‍ത്താവിന് മെസേജ് അയച്ചു. എന്നാല്‍ മറുപടി കിട്ടിയില്ല. തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഇതേപ്പറ്റി ചോദിച്ചു. എന്നാല്‍ ആരോടാണ് സംസാരിച്ചതെന്ന് ഇയാള്‍ പറയാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുകയും ഇതിന് പിന്നാലെ യുവതി വീട് വിട്ട് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം യുവതി പൊലീസിനെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com