

ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി അവാമി ലീഗ് വീണ്ടും അധികാരത്തിലേക്ക്. നാലാമതും ഹസീന പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 1971ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് നടക്കുന്ന പതിനൊന്നാമത് തെരഞ്ഞെടുപ്പാണിത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 151 സീറ്റാണ്.
ഇതുവരെ ഫലം പ്രഖ്യാപിച്ച ഭൂരിഭാഗം സീറ്റുകളിലും ഹസഅവാമി ലീഗ് നേതൃത്വം നല്‍കുന്ന മുന്നണിയാണ് ജയിച്ചിരിക്കുന്നത്. അതേസമയം വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച രാജ്യത്തെമ്പാടും നടന്ന ആക്രമണത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ആറുലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു വോട്ടെണ്ണല്‍ പുരോഗമിച്ചത്. എന്നിട്ടും ആക്രണവും കൊള്ളിവയ്പ്പും നടന്നു.
കുടിപ്പക വച്ചു പുലര്‍ത്തുന്ന രണ്ടു വനിതകള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയിലാണ് ലോകം ബംഗ്ലാദേശ് തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്.
ഭരണം തുടരാന്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും പിടിച്ചെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷ്ണല്‍ പാര്‍ട്ടിയും തമ്മിലായിരുന്നു മത്സരം. അഴിമതിക്കേസില്‍ ഹസീന ജയിലലടച്ച ഖാലിദ, തടവറയിലിരുന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പത്തുവര്‍ഷത്തെ തടവുശിക്ഷയാണ് ഖാലിദ സിയ അനുഭവിക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്ന ബംഗ്ലാദേശ് നാഷ്ണല്‍ പാര്‍ട്ടി ഇത്തവണ പ്രശസ്ത അഭിഭാഷകന്‍ കമാല്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യമുന്നണിയുടെ ഭാഗമായാണ് മത്സരിച്ചത്. ഖാലിദയുടെ മകന്‍ താരിഖ് റഹ്മാന്‍, ഹസീനയ്ക്ക് എതിരെ 2004ലെ ഗ്രനേഡ് ആക്രമണക്കേസില്‍ പിടികിട്ടാപ്പുള്ളിയായി ലണ്ടനിലാണെങ്കിലും ബമഗ്ലാദേശ് നാഷ്ണല്‍ പാര്‍ട്ടിയുടെ ആക്ടിങ് മേധാവിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates