രണ്ട് വയസുള്ള പെണ്‍ കുഞ്ഞിനെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ചു; 25 കാരിയായ മാതാവിന് 40 വര്‍ഷം തടവ്

രണ്ട് വയസുള്ള പെണ്‍ കുഞ്ഞിനെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ചു; 25 കാരിയായ മാതാവിന് 40 വര്‍ഷം തടവ്

25കാരിയായ മാതാവ് സാറാ പീറ്റേഴ്‌സിനെയാണ് കോടതി 40 വര്‍ഷം തടവിന് വിധിച്ചത്
Published on

ടെക്‌സസ്: രണ്ടു വയസുകാരിയായ സ്വന്തം കുഞ്ഞിനെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് 40 വര്‍ഷം തടവ്. അമേരിക്കയിലെ ടെക്‌സസിലുള്ള കോണ്‍റൊയിലാണ് സംഭവം. പെണ്‍കുഞ്ഞിനെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ച 25കാരിയായ മാതാവ് സാറ പീറ്റേഴ്‌സിനെയാണ് കോടതി 40 വര്‍ഷം തടവിന് വിധിച്ചത്. 

ഓണ്‍ലൈന്‍ മുഖേന ബന്ധപ്പെട്ട ഒരു യുവാവുമായാണ് കുട്ടിയെ വില്‍ക്കാന്‍ സാറ കരാര്‍ ഉറപ്പിച്ചത്. 1200 ഡോളറാണ് പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാല്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട വ്യക്തി അണ്ടര്‍കവര്‍ ഓഫീസറാണെന്നുള്ള വിവരം അറസ്റ്റിന് ശേഷമാണ് ഇവര്‍ മനസിലാക്കുന്നത്. ടെക്‌സസിലെ മോണ്ട്‌ഗോമറിയിലുള്ള ഗ്രെഹണ്ട് ബസ് സ്‌റ്റേഷനില്‍ കുട്ടിയുമായി എത്തിയപ്പോഴാണ് സാറയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മനുഷ്യക്കടത്ത്, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, കുട്ടികളെ വച്ചുള്ള വ്യഭിചാരം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സാറയ്‌ക്കെതിരേ ചുമത്തിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് 40 വര്‍ഷം തടവും മറ്റുള്ളവയ്ക്ക് 20 വര്‍ഷം തടവുമാണ് സാറ അനുഭവിക്കേണ്ടത്. ഇതോടെ കേസില്‍ സാറയ്ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ 2038 വരെ കാത്തിരിക്കേണ്ടിവരുമെന്ന് മോണ്ട്‌ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. അവിശ്വസനീയമായ കേസെന്നാണ് അറ്റോര്‍ണി ഓഫീസ് സംഭവത്തെ വിശേഷിപ്പിച്ചത്. ഒരു മാതാവ് സ്വന്തം കുട്ടിയെ ഇത്തരമൊരു അപകടത്തിലേക്ക് തള്ളിവിടുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com