

വാഷിങ്ടണ്‍: ചാക്കു നിറച്ച് സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയെത്തിയപ്പോൾ അവരുടെയെല്ലാം കുഞ്ഞു കണ്ണുകളിൽ വിസ്മയം പൂത്തു. ഒപ്പം കുറച്ച് അമ്പരപ്പും. പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിയിൽ സാന്റാക്ലോസിന്റെ വേഷത്തില്‍ എത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു കുട്ടികള്‍ക്ക് അമ്പരപ്പും അതിലേറെ സന്തോഷവും സമ്മാനിച്ചത്. വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയിലായിരുന്നു ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
രോഗികളായ കുഞ്ഞുങ്ങള്‍ക്കു സമ്മാനവുമായെത്തിയ ഒബാമ സാന്റ കുട്ടികള്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്തു. ഒപ്പം അവർക്ക് കളിപ്പാട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. പ്രതീക്ഷിക്കാതെയെത്തിയ ഒബാമ സമ്മാനങ്ങൾ നൽകിയപ്പോൾ കുഞ്ഞു മുഖങ്ങളില്‍ സന്തോഷം പടര്‍ന്നു. കുറച്ചു നേരത്തേക്കെങ്കിലും എല്ലാ വേദനയും മറന്ന് അവര്‍ ചിരിച്ചു കളിച്ചു. സമ്മാനവുമായെത്തിയ ഒബാമയെ ആരവങ്ങളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ക്രിസ്മസ് പാപ്പയുടെ വേഷത്തിൽ ഒബാമയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ കുഞ്ഞുങ്ങള്‍ സന്തോഷത്താല്‍ വിങ്ങിപ്പൊട്ടി.
കുട്ടികള്‍ക്കു സമ്മാനങ്ങള്‍ പങ്കിട്ടു നല്‍കിയ ഒബാമ അവരുടെ കൂടെ സമയം ചെലവഴിക്കാനും ഫോട്ടോയ്ക്കു പോസ് ചെയ്യാനും മറന്നില്ല. ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എല്ലാ വര്‍ഷവും ക്രിസ്തുമസിന് കുട്ടികള്‍ക്കു സമ്മാനവുമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തപ്പോൾ ലക്ഷങ്ങളാണു കണ്ടത്. രാഷ്ട്രീയ, സിനിമ, കായിക രംഗത്തെ പ്രഗത്ഭര്‍ ഒബാമയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സാന്റാക്ലോസായി ഒബാമ വാഷിങ്ടണിലെ സ്കൂളില്‍ കുട്ടികളെ കാണാന്‍ എത്തിയിരുന്നു.
ബരാക് ഒബാമയുടെ ഓഫീസ് അംഗങ്ങളും ആശുപത്രി അധികൃതരുമാണ് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ശേഖരിച്ചത്. ആശുപത്രിയിലെത്തിയ ഒബാമ ജീവനക്കാരെ അവര്‍ നടത്തുന്ന സേവനങ്ങള്‍ക്കായി പ്രശംസിക്കാനും മറന്നില്ല. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്ന ശേഷമാണ് ഒബാമ മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates