

പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ വിദേശപര്യടനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലനിയയും. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം രാജ്യാന്തര വിദഗ്ധര്‍ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാലിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നയതന്ത്ര നീക്കങ്ങള്‍ ഒന്നുമല്ല ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഇസ്രായേലിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രഥമ വനിത ട്രംപിന്റെ കൈ തട്ടിമാറ്റുന്ന വീഡിയോയാണ് ലോകം മുഴുവന്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇസ്രായേലിലെത്തിയ ട്രംപിനേയും, ഭാര്യ മെലനിയയേയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചുവപ്പ് പരവതാനിയിലൂടെ സ്വീകരിക്കുന്നതിനിടൊയിരുന്നു സംഭവം.
നടന്നുവരുന്നതിനിടെ പതിയെ പിന്നിലേക്ക് പോയ മെലനിയയുടെ കയ്യില്‍ പിടിക്കുന്നതിനായി ട്രംപ് നീട്ടിയ കൈയാണ് മെലനിയ തട്ടിമാറ്റിയത്.
ട്രംപിന്റേയും പ്രഥമ വനിതയുടേയും വീഡിയോ വൈറലായതോടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും മിഷേല്‍ ഒബാമയേയും കണ്ടു പഠിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ട്രംപിനെ ഉപദേശിക്കുന്നവരുണ്ട്.
@haaretzcom Now THIS is how a REAL President treats a First Lady!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates