ക്വാലാലംപൂര്‍: വിമാനത്തിനുള്ളില്‍ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരുക്കേറ്റു. എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് വിമാനം ഹോ ചി മിന്‍ സിറ്റിയിലേക്ക് തിരിച്ചുവിടേണ്ടിവന്നു. അപടത്തില്‍ യാത്രക്കാരന് 20 ശതമാനം പൊള്ളലേറ്റു. അടിയന്തര ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.
ക്വാലാലംപൂരില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ബസ് എ 320299 വിമാനത്തില്‍ അപകടം സംഭവിച്ചത്. ഹോ ചി മിന്‍ സിറ്റിയുടെ തെക്ക് 200 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ 35,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഫോണ്‍ ദുരന്തം.
ഫോണ്‍ പൊട്ടിത്തെറിയില്‍ യാത്രക്കാരന്റെ പിന്‍ഭാഗം, ഇടത് കാല്‍, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. ശരീരത്തിന്റെ 20 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ക്യാബിന്‍ ക്രൂ അടിയന്തര ഇടപെടലിലൂടെ തീ അണയ്ക്കുകയും യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. അപടം സംഭവിച്ച് 35 മിനിറ്റിനുശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates