വിമാനത്തിനുള്ളിൽ ഭയങ്കര ചൂട്, ശുദ്ധവായു ശ്വസിക്കാൻ ചിറകിൽ കയറി യുവതി; വൈറലായി വിഡിയോ 

വിമാനത്തിലെ എമർജെൻസി വാതിൽ തുറന്നാണ് യുവതി ചിറകിൽ കയറിയത്
വിമാനത്തിനുള്ളിൽ ഭയങ്കര ചൂട്, ശുദ്ധവായു ശ്വസിക്കാൻ ചിറകിൽ കയറി യുവതി; വൈറലായി വിഡിയോ 
Updated on
1 min read

കീവ്: വിമാനത്തിനുള്ളിൽ ഭയങ്കര ചൂടാണെന്ന് പരാതിപ്പെട്ട്  വിമാനത്തിന്റെ ചിറകിൽ കയറിയ യുവതിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. വിമാനത്തിലെ എമർജെൻസി വാതിൽ തുറന്നാണ് യുവതി ചിറകിൽ കയറിയത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു യുവതിയുടെ പ്രവൃത്തി.

കടുത്ത ചൂടായിരുന്നതിനാൽ കുറച്ച് ശുദ്ധവായു ശ്വസിക്കാനാണ് വിമാനത്തിന്റെ ചിറകിൽ കയറിയതെന്നാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ വിശദീകരണം. തുർക്കിയിൽ നിന്നാണ് ഉക്രെയിനിലെത്തിയ യുവതിയാണ് വിഡിയോയിലുള്ളത്.

വിമാനം ലാൻഡ് ചെയ്ത് മിക്ക യാത്രക്കാരും പുറത്തിറങ്ങിയതിന് ശേഷമാണ് യുവതി എമർജൻസി വാതിൽ തുറന്ന് ചിറകിൽ കയറിയതെന്ന് ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് അറിയിച്ചു. ഈ സമയം അവരുടെ രണ്ട് കുട്ടികൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. വ്യോമയാത്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാൽ യുവതിയെ കരിമ്പട്ടികയില് പെടുത്തി. ഇവരിൽ നിന്ന് പിഴയും ഈടാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com