വെറുതെ കിടക്കാൻ തയ്യാറുണ്ടോ; സ്വന്തമാക്കാം 13 ലക്ഷം രൂപ!

കിടക്കയിൽ 60 ദിവസം വെറുതെ കിടന്നാൽ മതി. എഴുന്നേൽക്കുമ്പോൾ 13 ലക്ഷം രൂപ കൈയിൽ കിട്ടും
വെറുതെ കിടക്കാൻ തയ്യാറുണ്ടോ; സ്വന്തമാക്കാം 13 ലക്ഷം രൂപ!
Updated on
1 min read

ബർലിൻ: കിടക്കയിൽ 60 ദിവസം വെറുതെ കിടന്നാൽ മതി. എഴുന്നേൽക്കുമ്പോൾ 13 ലക്ഷം രൂപ കൈയിൽ കിട്ടും. ഭാരമില്ലായ്മ എങ്ങനെ മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്നു ശാസ്ത്രജ്ഞർക്കു പഠിക്കാനായാണ് ഈ കിടപ്പ്. യൂറോപ്യൻ ബ​ഹിരാകാശ ഏജൻസി, നാസ എന്നിവയുമായി സഹകരിച്ചു ജർമൻ എയ്റോസ്പേസ് സെന്ററാണ് (ഡിഎൽആർ) പഠനം നടത്തുന്നത്. 

ശൂന്യാകാശത്ത് കൂടുതൽ കാലം കഴിയേണ്ടി വരുന്ന ബഹിരാകാശ യാത്രികർക്ക് ഉണ്ടായേക്കാവുന്ന അസ്ഥി, പേശീക്ഷയത്തെ പ്രതിരോധിക്കാനുള്ള വഴി കണ്ടെത്താനാണ് ആർട്ടിഫിഷ്യൽ ​ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി (എജിബിആർഇഎസ്എ) എന്ന പഠനം. ഇതിന് സ്വയം സന്നദ്ധരായി എത്തുന്നവർക്ക് 13 ലക്ഷം രൂപയാണ് വാ​ഗ്ദാനം. 

ഭാരമില്ലായ്മ മൂലം മനുഷ്യ ശരീരത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ കൃത്രിമ ​ഗുരുത്വാകർഷണത്തിലൂടെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. 12 വീതം പുരുഷൻമാരെയും സ്ത്രീകളേയുമാണ് പരീക്ഷണത്തിന് വേണ്ടത്. മൂന്ന് മാസത്തെ പഠനത്തിനിടയിൽ ദിവസവും മൂന്ന് രണ്ട് ആളുകൾ മാറി മാറി വരും. 

ബ​ഹിരാകാശ യാത്രികർക്ക് സമാനമായ സാഹചര്യം ഒരുക്കാനായി പ്രത്യേകം തയ്യാറാക്കിയ പരീക്ഷണ മുറിയിൽ തല ഭാഹത്തേയ്ക്ക് ആറ് ഡി​ഗ്രി ചെരിവുള്ള കിടക്കകളിലാണ് കിടക്കേണ്ടത്. പരീക്ഷണത്തിനിടയിൽ ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കിടന്നു തന്നെ ചെയ്യണം. ലോകത്ത് ആദ്യമായാണ് ഈ രീതിയിൽ പരീക്ഷണം നടക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com