സംസ്‌കാര ശിശ്രൂഷകള്‍ക്ക് ശേഷം വിതരണം ചെയ്ത ഭക്ഷണത്തോടൊപ്പം അബദ്ധത്തില്‍ കഞ്ചാവ് കേക്കും നല്‍കിയതായി സ്ഥിരീകരിച്ച് പൊലീസ്. ജര്‍മനിയിലെ വെയ്തഗന്‍ എന്ന സ്ഥലത്താണ് സംഭവം.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കാപ്പിയും കേക്കും നല്‍കുന്നത് ജര്‍മനിയില്‍ പതിവാണ്. ഇതിനായി റസ്റ്റോറന്റിലെത്തിയ ആളുകള്‍ക്കാണ് അബദ്ധത്തില്‍ കഞ്ചാവ് കേക്ക് നല്‍കിയത്. കേക്ക് കഴിച്ച 13 പേര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനിഭവപ്പെട്ടു. ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ റസ്‌റ്റോറന്റ് ഉടമ 18 വയസ്സുകാരിയായ തന്റെ മകളെയാണ് കേക്ക് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കണ്ടെത്തി. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് എത്തിയവര്‍ക്ക് നല്‍കാന്‍ ഫ്രിസറില്‍ നിന്ന് എടുത്ത കേക്ക് മാറിപ്പോയതാണ് സംഭവത്തിന് കാരണം. മകള്‍ മറ്റൊരു ആവശ്യത്തിനായി തയ്യാറാക്കിയ കേക്ക് അബദ്ധത്തില്‍ എടുത്ത് വിളമ്പുകയായിരുന്നു.
പെണ്‍ക്കുട്ടിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പുണ്ടായ സംഭവം ഇപ്പോഴാണ് പുറം ലോകമറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates