സഹതടവുകാരുടെ ആക്രമണം; മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്‌

പാകിസ്ഥാന്റെയും ഇസ്ലാമിക തീവ്രവാദികളുടെയും ചാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം
സഹതടവുകാരുടെ ആക്രമണം; മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്‌
Updated on
1 min read

ഷിക്കാഗോ: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഡേവ്ഡ് ഹെഡ്‌ലിക്ക് ജയിലില്‍ നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്ക്. പരിക്കേറ്റ ഹെഡ്‌ലിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പൊലീസ് വ്യക്തമാക്കി. ഷിക്കാഗോയിലെ മെട്രോപൊളീറ്റന്‍ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയെ സഹതടവുകാരാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.

പാകിസ്ഥാന്റെയും ഇസ്ലാമിക തീവ്രവാദികളുടെയും ചാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൊലീസിനെ ആക്രമിച്ച കേസില്‍ തടവിലായ സഹോദരങ്ങളാണ് ഹെഡ്‌ലിയെ പരിക്കേല്‍പ്പിച്ചത്.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് 2016 ല്‍  ഇയാളെ കോടതി വിസ്തരിച്ചത്.

വാഷിംഗ്ടണില്‍ ജനിച്ച ദാവൂദ് സഈദ് ഗീലാനിയാണ് പിന്നീട് ഡേവ്ഡ് കോള്‍മാന്‍ ഹെഡ്‌ലിയായി മാറിയത്. യുഎസ് ചാരനായി പ്രവര്‍ത്തിക്കാമെന്ന ഉറപ്പിന്‍മേല്‍ പാകിസ്ഥാനിലെത്തിയ ഹെഡ്‌ലി ലഷ്‌കറുമായി സഖ്യമുണ്ടാക്കുകയും മുംബൈ ഭീകരാക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്തുവെന്നാണ് റോ കണ്ടെത്തിയിരുന്നത്.168 പേരാണ് 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.മുംബൈ ഭീകരാക്രമണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 35 വര്‍ഷം തടവ് ശിക്ഷയാണ് ഹെഡ്‌ലിക്ക് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com