സഹോദരങ്ങള്‍ ക്ഷമിക്കണം, എനിക്കായി പ്രാര്‍ത്ഥിക്കണം; പളളിയില്‍ നിന്ന് ലക്ഷങ്ങളുടെ മോഷണം നടത്തിയ കളളന്റെ കുറിപ്പ് വൈറല്‍ 

രണ്ടുലക്ഷത്തിലധികം വില വരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ച കളളനാണ് തനിക്കായി പ്രാര്‍ത്ഥിക്കണം എന്ന കുറിപ്പും എഴുതിവെച്ചിട്ട് സ്ഥലംവിട്ടത്.
സഹോദരങ്ങള്‍ ക്ഷമിക്കണം, എനിക്കായി പ്രാര്‍ത്ഥിക്കണം; പളളിയില്‍ നിന്ന് ലക്ഷങ്ങളുടെ മോഷണം നടത്തിയ കളളന്റെ കുറിപ്പ് വൈറല്‍ 
Updated on
1 min read

ന്യൂയോര്‍ക്ക്: പളളിയില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ച കളളന്‍ മടങ്ങി പോയത് കുറിപ്പ് എഴുതിവെച്ച ശേഷം. രണ്ടുലക്ഷത്തിലധികം വില വരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ച കളളനാണ് തനിക്കായി പ്രാര്‍ത്ഥിക്കണം എന്ന കുറിപ്പും എഴുതിവെച്ചിട്ട് സ്ഥലംവിട്ടത്. അമേരിക്കയിലെ വാട്ടര്‍ബറിയിലാണ് സംഭവം. പള്ളിയില്‍ നിന്നും കള്ളന്‍ മോഷണം നടത്തുന്നതിന്റെയും കുറിപ്പ് എഴുതി വയ്ക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 

സഹോദരങ്ങളെ ക്ഷമിക്കണം, എന്നെ രക്ഷിക്കണം എനിക്കായി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു മോഷ്ടാവ് കുറിപ്പില്‍ എഴുതിയിരുന്നത്. ഓഡിയോ വീഡിയോ ഇലക്ട്രോണിക് ഉപകരണങ്ങളാണ് മോഷ്ടാവ് കൊണ്ടുപോയത്. ഞായറാഴ്ച അര്‍ദ്ധരാത്രി 1 മണിയോടെയാണ് സംഭവം. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com