സെക്കന്‍ഡില്‍ ഏഴു കിലോമീറ്റര്‍ വേഗം, ബോയിങ് വിമാനത്തിന്റെ വലുപ്പം; ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമാക്കി ഉല്‍ക്ക

ഭൂമിയുടെ ഭ്രമണപഥവുമായി ഉല്‍ക്കാശകലം കൂട്ടിയിടിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ
സെക്കന്‍ഡില്‍ ഏഴു കിലോമീറ്റര്‍ വേഗം, ബോയിങ് വിമാനത്തിന്റെ വലുപ്പം; ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമാക്കി ഉല്‍ക്ക
Updated on
1 min read

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഭ്രമണപഥവുമായി ഉല്‍ക്കാശകലം കൂട്ടിയിടിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. എന്നാല്‍ ഇത് ഭൂമിക്ക് ഒരു വിധത്തിലുളള പ്രശ്‌നവും സൃഷ്ടിക്കില്ലെന്നാണ് നാസ കരുതുന്നത്.

2020 ആര്‍കെ2 എന്ന ഉല്‍ക്ക ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുമെന്നാണ് നാസയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാളെ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഈ ഉല്‍ക്കയ്ക്ക് അമേരിക്കയുടെ ബോയിങ് -747 വിമാനത്തിന്റെ വലുപ്പം വരും. ഭൂമിയില്‍ നിന്ന് 2,380,000 മൈല്‍ അകലെയാണ് ഉല്‍ക്ക എത്തുക. ഇത് ഭൂമിക്ക് ഒരു വിധത്തിലുളള പ്രശ്‌നവും സൃഷ്ടിക്കില്ലെന്നാണ് നാസയുടെ വിശ്വാസം.

സെപ്റ്റംബര്‍ 24നും സമാനമായി ഉല്‍ക്ക കടന്നുപോയിരുന്നു. അന്ന് ഭൂമിയില്‍ നിന്ന് 13000 മൈല്‍ അകലെയായിരുന്നു ഉല്‍ക്ക. കഴിഞ്ഞ മാസം ആദ്യമാണ് നാളെ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഉല്‍ക്കയെ നാസ തിരിച്ചറിഞ്ഞത്. ഉല്‍ക്കയ്ക്ക് 265 അടി വരെ വിസ്തൃതി ഉണ്ടാകാം. സെക്കന്‍ഡില്‍ 6.68 കിലോമീറ്റര്‍ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com