ഹംസയെ ചൂണ്ടിക്കാട്ടിയാൽ ഏഴുകോടി പ്രതിഫലം ; ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക

ഹം​സ ലാ​ദ​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും യു​എ​സ് ന​യ​ത​ന്ത്ര സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ​വാ​നോ​ഫ് അ​റി​യി​ച്ചു
ഹംസയെ ചൂണ്ടിക്കാട്ടിയാൽ ഏഴുകോടി പ്രതിഫലം ; ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക
Updated on
1 min read

വാ​ഷിം​ഗ്ട​ൺ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ന്‍റെ ത​ല​യ്ക്ക് വി​ല​യി​ട്ട് അ​മേ​രി​ക്ക. അ​ല്‍​ഖ്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 70800000 രൂ​പ) പ്രതിഫലം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. യു​എ​സ് ന​യ​ത​ന്ത്ര സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മൈ​ക്ക​ൽ ടി ​ഇ​വാ​നോ​ഫ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

അൽഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വളർന്നുവരുന്ന ഹം​സ ലാ​ദ​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ഇ​വാ​നോ​ഫ് അ​റി​യി​ച്ചു. അ​ല്‍​ഖ്വ​യ്ദ​യെ​യും അ​വ​രു​ടെ ഭാ​വി നേ​താ​ക്ക​ളെ​യും നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ഹം​സ ബി​ൻ ലാ​ദ​ൻ പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​റാ​നി​ലേ​ക്കു​പോ​യി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മൈ​ക്ക​ൽ ഇ​വാ​നോ​ഫ് പ​റ​ഞ്ഞു. 

അ​മേ​രി​ക്ക​യ്ക്കും അ​തി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ലാ​ദ​ന്‍റെ ജീ​വി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് ഭാ​ര്യ​മാ​രി​ലൊ​രാ​ളാ​യ ഖൈ​റാ സ​ബ​റി​ന്‍റെ മ​ക​നാ​ണ് ഹം​സ. ലാ​ദ​ൻ കൊ​ല്ല​പ്പ​ട്ട​ ശേ​ഷം അ​മേ​രി​ക്ക​യ്ക്കും ഫ്രാ​ൻ​സി​നും ഇ​സ്രാ​യേ​ലി​നു​മെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ലാ​ദ​ൻ‌ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ഹം​സ​യെ ആ​യി​രു​ന്നു. ലാ​ദ​ന്‍റെ മ​റ്റൊ​രു മ​ക​ൻ അ​ബോ​ട്ടാ​ബാ​ദി​ലെ അമേരിക്കൻ സൈനീക നടപടിക്കിടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Iran's rehabilitation; US formation of a 300 billion project financing plan, sanctions should also be lifted; Details of the secret memorandum of understanding are out
donald trump and benjamin netanyahu
modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com