ഹൃദയാഘാതം വന്ന് അമ്മ മരിച്ചു;  മൃതദേഹം 44 ദിവസം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍

78 കാരിയായ അമ്മയുടെ ശരീരം 54 പുതപ്പുകള്‍ക്കടിയിലാണ് വിറ്റ്‌നി ഒളിപ്പിച്ചതെന്ന് ബ്രിസ്റ്റോള്‍ പൊലീസ്
ഹൃദയാഘാതം വന്ന് അമ്മ മരിച്ചു;  മൃതദേഹം 44 ദിവസം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍
Updated on
1 min read

വാഷിങ്ടണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു പോയ അമ്മയുടെ ശവശരീരം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍. വിര്‍ജീനിയ സ്വദേശിയായ ജോ വിറ്റ്‌നി ഔട്ട്‌ലാന്റാണ്  അറസ്റ്റിലായത്. 78 കാരിയായ അമ്മയുടെ ശരീരം 54 പുതപ്പുകള്‍ക്കടിയിലാണ് വിറ്റ്‌നി ഒളിപ്പിച്ചതെന്ന് ബ്രിസ്റ്റോള്‍ പൊലീസ് വെളിപ്പെടുത്തി. 

ഡിസംബര്‍ 29 ന് ശേഷം ബന്ധുക്കളാരും വീട്ടിലേക്ക് വരുന്നതിനും വിറ്റ്‌നി സമ്മതിച്ചിരുന്നില്ല. രാത്രിയാകുമ്പോള്‍ ഇതേ കട്ടിലില്‍ കിടന്നാണ് വിറ്റ്‌നിയും ഉറങ്ങിക്കൊണ്ടിരുന്നത്.

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ 40 ല്‍ അധികം എയര്‍ഫ്രഷ്‌നറുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

മരിച്ച വിവരം പുറത്ത് പറയാതിരുന്നതും മൃതദേഹം രഹസ്യമായി സൂക്ഷിച്ചതും ക്ഷമിക്കാനാവാത്ത കുറ്റമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com