ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'ഹൗഡി മോദി' പരിപാടിയില്‍ ട്രംപും പങ്കെടുക്കും ; ചരിത്രപരമെന്ന് ഇന്ത്യ

അടുത്ത ഞായറാഴ്ചയാണ് 'ഹൗഡി മോദി' പരിപാടി. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
Published on

ഹൂസ്റ്റണ്‍ : അമേരിക്ക സന്ദര്‍സിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനായി ഹൂസ്റ്റണില്‍ നടത്തുന്ന 'ഹൗഡി മോദി' പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഞായറാഴ്ചയാണ് 'ഹൗഡി മോദി' പരിപാടി. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവാണ് ഈ തീരുമാനം കാണിക്കുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചു. 

മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു വിദേശ രാജ്യത്തെ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ആയിരിക്കും ഇതെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com