ഫോൺ ഒരു ഭീകരജീവി തന്നെയാണ്

നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

തിയറി ഓഫ് യൂട്ടിലിറ്റിയെ പറ്റി നിങ്ങൾ കെട്ടിട്ടുണ്ടാവും. അതായത് ഒരു വസ്തുവോ സേവനമോ  ഭക്ഷണമോ  ഒക്കെ ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇതിൽ പറയുന്നത്. അതിൽ വ്യക്തമായി പറയുന്ന കാര്യം ഇതാണ്. ഇന്ന് നിങ്ങൾ ഒരു ഐസ്ക്രീം കഴിച്ചാൽ   കിട്ടുന്ന സന്തോഷം എത്രയാണോ അതിലും ഏതാനും ശതമാനം കുറവായിരിക്കും നാളെ അതേ  ഐസ്ക്രീം കഴിച്ചാൽ ലഭിക്കുന്നത്.സെക്‌സ് ഉൾപ്പെടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇത് ബാധകമാണ് എന്നുള്ളതാണ് സത്യം.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ ആണ്. 

നാലു വയസിൽ അവനു ഒന്നര ലക്ഷം രൂപയുടെ  ഫോൺ വെച്ച് കളിക്കാൻ സാധിക്കുമ്പോൾ 16 വയസ്സ് ആകുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഫോൺ ഒരിക്കലും പതിനായിരം രൂപയുടെ ഫോൺ ആയിരിക്കില്ല എന്നുള്ളതാണ് സത്യം.  എത്ര ഭീകരമായിരിക്കും അവൻറെ മാനസികാവസ്ഥ അല്ലെങ്കിൽ, അവനെ താങ്ങേണ്ടി വരുന്ന അവൻറെ മാതാപിതാക്കന്മാരുടെ അവസ്ഥ ?

വേറൊരു ബന്ധു പറഞ്ഞതാണ് അയാളുടെ  ഏഴു വയസുള്ള മകൻ വല്ലാത്ത ആഗ്രഹം പറഞ്ഞതുകൊണ്ട് അയാൾ ഒരു ബിഎംഡബ്ല്യൂ കാർ വാങ്ങി അത്രേ. മേൽപ്പറഞ്ഞ രണ്ടുപേരും മിഡിൽക്ലാസ് ആൾക്കാർ മാത്രമാണ്. ഗൾഫിൽ ജോലി ഉണ്ടെന്നു മാത്രം .

ഈ BMW ക്കാരൻ ഒരിക്കലും മകനോട് പറയാൻ പാടില്ലായിരുന്നു .നിൻറെ ആഗ്രഹം കൊണ്ടാണ് ഞാൻ ഈ കാർ വാങ്ങിയതെന്ന്.

Developmental task എന്നുപറഞ്ഞ ഒരു മനശാസ്ത്ര സിദ്ധാന്തമുണ്ട്. ഓരോ പ്രായത്തിലും കുട്ടികൾ ഘട്ടംഘട്ടമായി ആർജിച്ചെ ടുക്കേണ്ട സാമൂഹികപരമായുള്ള, മനശാസ്ത്രപരമായ  കഴിവുകൾ. അതുപോലെ തന്നെയാണ് സന്തോഷങ്ങളും നേട്ടങ്ങളും. അത് ഘട്ടംഘട്ടമായി ഉണ്ടാവേണ്ടതാണ്.

 അതായത് സ്ലേറ്റിൽ എഴുതേണ്ട പ്രായത്തിൽ കുട്ടിക്ക് ഷിഫർസ് പേന കൊടുത്താൽ പിന്നെ  എന്ത് കിട്ടിയാൽ ആയിരിക്കും അവനു പിന്നീട് സന്തോഷമുണ്ടാവുക?

കേരളത്തിലെ ബഹുഭൂരിപക്ഷം ആൾക്കാരും വളരെ പിന്നോക്കം  ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നത് ആയതുകൊണ്ട് തന്നെ അവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ ചെറുപ്പത്തിൽ എനിക്ക് ഇതൊന്നും കിട്ടിയില്ല. അതുകൊണ്ട് ഞങ്ങൾ എല്ലാവിധ സൗഭാഗ്യങ്ങളും ഞങ്ങളുടെ കുട്ടികൾക്ക് കൊടുക്കും. 

പോസ്റ്റ് ഒളിമ്പിക്സ് ഡിപ്രെഷൻ എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ട്.ഒളിമ്പിക്സ് ആരവങ്ങളും സൗഹൃദങ്ങളും ഉത്സവത്തിമിർപ്പും, ഹർഷ അരവങ്ങളും സ്വീകരണങ്ങളും സ്നേഹങ്ങളും വിരുന്നുകളും എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ സ്പോർട്സ് താരങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. പലരും  വിഷാദരോഗത്തിലേക്ക് വഴുതിവീഴാറുണ്ട്.നമ്മളുടെ ജീവിതത്തിലേക്ക് സന്തോഷങ്ങളുടെ ഒരു പെരുമഴ ഒരുമിച്ചു വന്നു കഴിഞ്ഞു, അതു തീരുമ്പോൾ  നമ്മുടെ മനസ്സ് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ശൂന്യമാകും. 

 കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എന്ത് തെരഞ്ഞെടുക്കുമ്പോഴും ബോധപൂർവ്വമായി അത് ലിമിറ്റ് ചെയ്യുക. അവൻറെ പ്രായത്തിൽ ഉള്ളത് മാത്രം കൊടുക്കുക നിങ്ങളുടെ പോക്കറ്റിന് ചേർന്നതല്ല .

ആഗ്രഹിച്ച ഫോൺ കിട്ടാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്ത എത്ര കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവസാനമായി കേട്ടത് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞ സംഭവമാണ്. 16 വയസ്സുള്ള മകനു വേണ്ടിയിട്ട് ഫോൺ മേടിക്കാൻ വേണ്ടി അമ്മ കടയിൽ ചെന്നു. അവൻറെ പിയർ ഗ്രൂപ്പ്- അതായത് സമപ്രയ്ക്കാർക്ക് ഉള്ള ഫോണിൻറെ നിലവാരമാണ് അവൻ കടയിൽ ചെന്ന് ചോദിച്ചത്. അമ്മ ഓൾറെഡി താലി പണയം വച്ചാണ് ഫോണിനുള്ള പൈസ ഉണ്ടാക്കിയത്. അമ്മ കൈയിലുള്ള പണം വെച്ച് ഒരു ഫോൺ വാങ്ങി. പക്ഷേ  അവൻ ആഗ്രഹിച്ച സ്പെസിഫിക്കേഷൻ ഉള്ള ഫോൺ അല്ലായത്.  വീട്ടിൽ ചെന്ന് അവൻ കതക് അടച്ചു തൂങ്ങിമരിക്കുകയായിരുന്നു. 

നമ്മുടെ കുട്ടികളെ നമ്മൾ അറിഞ്ഞുകൊണ്ട് ഈ അവസ്ഥയിലേക്ക് തള്ളിവിടരുത്. ഫോൺ ഒരു ഭീകരജീവി തന്നെയാണ്.

 എനിക്ക് ജീവിതം മടുത്തു എന്നും എനിക്കിനി ഒരു കാര്യവും സാധിക്കാൻ ഇല്ല എന്നും പറഞ്ഞു ആത്മഹത്യചെയ്ത ജോണിനെ ഞാനോർക്കുന്നു(പേര് യതാർത്ഥമല്ല) .എൻറെ സീനിയറായിരുന്നു. എപ്പോഴും ചിരിക്കുന്ന എല്ലാവർക്കും ഇഷ്ടമുള്ള കാഞ്ഞിരപ്പള്ളിയിലെ കോടീശ്വരനായ ഡോക്ടറുടെ മകൻ. മാതാപിതാക്കന്മാർക്കൊപ്പം സിനിമ കണ്ട്, ഭക്ഷണം കഴിച്ചു, അവർക്കു  ഉമ്മയും കൊടുത്തു അവൻ മുറിയിലേക്ക് ഉറങ്ങാൻ പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത വണ്ണം തെക്കോട്ട് പോയി അവൻ.

സന്തോഷവും സമ്മാനങ്ങളും മറ്റെല്ലാ കാര്യങ്ങൾ പോലെയും സ്വയം ലിമിറ്റ് ചെയ്യേണ്ടതാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com